യാത്രകള്‍ എന്നും എനിക്ക് ഒരു ഹരമായിരുന്നു ..
രണ്ടായിരത്തി പത്തില്‍ ഒരോണക്കാലം .. വയനാട്ടില്‍ ആയിരുന്നു ഞാന്‍ ഓണത്തിന് വീട്ടിലേക്കു ചെല്ലണം എന്ന് വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ഉത്രാടനാളില്‍ വൈകുന്നേരം വയനാട്ടിലെ ഓണപ്പരിപാടികള്‍ തീര്‍ത്തു വൈകുന്നെരം ഏകദേശം നാലുമണിയോടുകൂടെ കല്പറ്റയില്‍ നിന്നും ഇറങ്ങി .
വയറ്റിലെ കാലാവസ്ഥ വെച്ച് നോക്കുമ്പോ ചെറിയ ചാറ്റല്‍ മഴ ഉണ്ടയിര്‍ന്നു..
കല്പറ്റയില്‍ നിന്നും കോഴിക്കോടേക്ക് അവിടുന്ന് ട്രെയിന്‍ അല്ലെങ്ങില്‍ ബസ്സില്‍ കാഞ്ഞങ്ങാടേക്ക് അവിടെ നിന്നും ആരെയെങ്കിലും പിടിച്ചു വീട്ടിലേക്കു, അഞ്ചു മണിക്ക് തിരിച്ചാല്‍ ഒന്‍പതു പത്ത് മണിക്ക് വീട്ടില്‍ എത്താം അതായിരുന്നു യാത്ര പ്ലാന്‍ ..
അങ്ങനെ കല്പറ്റ സിവില്‍ സ്റേഷന്‍ സ്റ്റാന്‍ഡില്‍ പോയി ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറി . പഴയ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മുന്‍പില്‍ തന്നെ ഡ്രൈവര്‍ ഇരിക്കുന്നതിന്റെ അടുത്ത് തന്നെ സീറ്റ് കിട്ടി .
അങ്ങനെ പ്രകൃതിരമണീയമായ വയനാടന്‍ തേയില തോട്ടങ്ങളെ കീറിമുറിച്ചുണ്ടാക്കിയ റോഡിലൂടെ ബസ്സ് മെല്ലെ നീങ്ങി ..
ബസ്സ് ചുരം എത്തിയപ്പോള്‍ നല്ല മൂടല്‍ മഞ്ഞും ചെറിയ ചാറ്റല്‍ മഴയും .
ചുരം ഇറങ്ങി വളരെ പതുക്കെ ആണ് യാത്ര രണ്ടു മൂന്നു വളവുകള്‍ കഴിഞ്ഞപ്പോള്‍ ചെറിയ ബ്ലോക്ക് . അങ്ങനെ അവിടെ കുടുങ്ങി.
സമയം നീണ്ടു തുടങ്ങി ബ്ലോക്കും വലുതായി പിന്നിലെ വാഹനങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു ..
നല്ല മഴയും തണുപ്പും , വയനാട്ടില്‍ നിന്നും കുടിച്ച സംഭാരം ഒക്കെ ബ്ലാടെറില്‍ നിറഞ്ഞു ഇപ്പൊ പൊട്ടും എന്നാ സ്ഥിതി .. ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങി കുറച്ചു മാറി കാര്യം സാധിച്ചു (മൂത്രമൊഴിചതാണ്) .. നേരം ഇരുട്ടി തുടങ്ങിയിരുന്നു മഴകാരണം പെട്ടന്ന് തന്നെ ഇരുട്ടായി. ഒന്നും തന്നെ കാണാന്‍ പറ്റില്ല . കാര്യം കഴിഞ്ഞപ്പോള്‍ ഇച്ചിരി ലാവിഷ് ആയാലോ എന്നൊരു ചിന്ത .
തിരിച്ചു ബസ്സില്‍ കയറി ബാഗില്‍ തപ്പി നോക്കി ലൈറ്റര്‍ മാത്രം കിട്ടി . സിഗരെട്ടു ഇല്ല ..
നിരാശയോടെ പുറത്തിറങ്ങി . വയനാട്ടില്‍ ഇമ്മാതിരി പണി ഒന്നും നടക്കില്ല എന്നാലും നാട്ടില്‍ നിന്നും തിരിച്ചു പോരാന്‍ നേരത് വാങ്ങിച്ചതിന്റെ ബാക്കി എങ്ങാനും ഉണ്ടോ എന്നറിയാന്‍ ഒരു ശ്രമം (വയനാട്ടില്‍ വെച്ച് ഇതല്ല ഇതിന്‍റെ അപ്പുറം ഞാന്‍ വലിച്ചിട്ടുണ്ട് അത് വേറെ കഥ പിന്നീട് പറയാം
വീണ്ടും കാത്തിരിപ്പ് കുറച്ചപ്പുറത്ത് മിന്നാമിനുങ്ങിനെ പോലെ തെളിയുന്നത് കണ്ടപ്പോള്‍ മെല്ലെ അങ്ങോട്ട് ചെന്ന്, ഒരാള്‍ സിഗരറ്റ് കത്തിച്ചു വലിക്കുന്നു ഞാന്‍ അയാളേം നോക്കി തലയും ചൊറിഞ്ഞു നിന്ന് . സംഭവം അങ്ങേര്‍ക്കു കാര്യം മനസിലായി ഞാന്‍ ചോതിക്കേണ്ടി വന്നില്ല , കീശയില്‍ നിന്നും ഗോള്‍ഡ് ഫ്ലേക് പാകറ്റ് എന്റെ നേരെ നീട്ടി . യാതൊരു മടിയും ജ്യാള്യതയും കൂടാതെ ഞാന്‍ വാങ്ങി അതില്‍ നിന്നും ഒന്ന് എടുത്തു പാക്കറ്റ് തിരിച്ചു കൊടുത്തു . കത്തിച്ചു വലിച്ചു . വല്ലാത്തൊരു സുഖം ആയിരുന്നു ആ വലിക്ക് ..
അങ്ങനെ വിചാരിച്ചതിലും ലേറ്റ് ആയി ഏകദേശം എട്ടെമുക്കാല്‍ ഒന്പതോട് കൂടെ കോഴിക്കോടെത്തി . ഇനിയിപ്പോ ഡയറക്റ്റ് കാഞ്ഞങ്ങാട് ബസ്സ് കിട്ടുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ട്രെയിന്‍ ആണ് ഇച്ചിരി ലേറ്റ് ആയാലും നല്ലത് എന്ന് തീരുമാനിച്ചു സ്റെഷനിലേക്ക് വിട്ടു
അവിടെ എത്തിയപ്പോള്‍ പത്തരക്കുള്ള ട്രെയിന്‍ ലേറ്റ് പന്ത്രണ്ടു മണി ആകും എന്ന് ..
എന്നാപ്പിന്നെ കുറക്കണ്ട മിടുങ്ങിക്കളയാം എന്ന് കരുതി തിരിച്ചു ബസ്‌സ്ടണ്ടിലേക്ക് തിരിച്ചു വന്നു. നേരെ അമൃതയിലേക്ക് കയറി .
ഒരു തൊണ്ണൂറും പൊറോട്ടയും ഗ്രീന്‍ പീസ് മസാലയും ഓര്‍ഡര്‍ ചെയ്തു, തൊണ്ണൂര്‍ കഴിഞ്ഞപ്പോ ഒന്നൂടെ ആവാം എന്ന് മനസ് പറഞ്ഞു, ഏതയാലും പറഞ്ഞിട്ട് അനുസരിചില്ലാന്നു വേണ്ടാന്നു കരുതി ഞാന്‍ ഒന്നൂടെ ഓര്‍ഡര്‍ ചെയ്തു . സംഭവം ക്ലീന്‍ നല്ല മൂട് . ബാഗും തൂക്കി പൈസേം കൊടുത്തു ഒറ്റ നടത്തം മാനാഞ്ചിറ വഴി ആണെന്ന് തോന്നുന്നു നടന്നു അവസാനം സ്റേഷനില്‍ എത്തി . ടിക്കറ്റ് എടുത്തു നാലാമത്തെ പ്ലാറ്റ് ഫോര്‍മില്‍ പോയി പ്രതിഷ്ട്ടിച്ചു . ആരെയെങ്കിലും വിളിച്ചു കത്തി വെക്കാം അല്ലെങ്ങില്‍ പാട്ട് കേള്‍ക്കാം എന്ന് നോക്കിയപ്പോള്‍ മുവീലില്‍ ബാലന്സും ഇല്ല ചാര്‍ജും ഇല്ല . അങ്ങന എല്ലാ പ്രതീക്ഷകളും അസ്തമിച്ചു ഇതികര്‍ത്താവ്യാമൂടനായി ഞാന്‍ അങ്ങനെ ഇരുന്നു.
അങ്ങനെ ഇരുന്നു ഇരുന്നു മണി പന്ത്രണ്ടു കഴിഞ്ഞു ഒന്ന് കഴിഞ്ഞു വണ്ടി മാത്രം വന്നില്ല . അവസാനം ആരോ പറഞ്ഞറിഞ്ഞു ഷോര്‍ണൂര്‍നടുത്ത് പാളത്തില്‍ മണ്ണിടിഞ്ഞു ബ്ലോക്ക് ആയി വണ്ടി ലേറ്റ് ആകും എന്ന് ..
ഓ ആവട്ടെ എന്നും കരുതി, ആത്മാവിന് പുക സമയാസമയം കൊടുത്തു കൊണ്ട് നേരം രാവിലെ അഞ്ചര ആക്കി ..
അങ്ങനെ അഞ്ചര കഴിഞ്ഞപ്പോ ഒരു വണ്ടി വന്നു നിന്ന് ഒന്നും നോക്കിയില്ല വടക്കോട്ടുള്ള വണ്ടി ആണെന്ന് മാത്രം അറിയാം കയറി. അതിലാണേല്‍ ഒടുക്കത്തെ തിരക്കും ശ്വാസം വിടാന്‍ പറ്റുന്നില്ല .
അവസാനം സ്ഥിരം സീറ്റ് (സ്റെപ്പില്‍) എങ്ങനെയൊക്കെയോ പിടിച്ചിരുന്നു പുലര്‍ക്കാല സുന്ദര ഭൂമിയെ കണ്ടോണ്ട് അങ്ങനെ അതിവേഗം പാഞ്ഞു ..
ട്രൈനിനാണേല്‍ നല്ല സ്പീഡും, വടകര നിര്‍ത്തിയില്ല തലശ്ശേരി നിര്‍ത്തിയില്ല കണ്ണൂര്‍ നിര്‍ത്തി , അങ്ങനെ പോയപ്പോള്‍ മനസ്സില്‍ ഒരു ആദി കാഞ്ഞങ്ങാട് നിര്തില്ലേ ? കാസര്‍ഗോഡ് പോയി ഇറങ്ങേണ്ടി വരുമോ ദൈവമേ .. കണ്ണൂര്‍ വിട്ടു പയ്യന്നൂര്‍ നിര്‍ത്തിയില്ല അപ്പൊ തന്നെ ഉറപ്പിച്ചു കാഞ്ഞങ്ങാട് ഇല്ല കാസര്‍ഗോഡ് പോയി ഇറങ്ങിയാല്‍ മതി എന്ന് .
പ്രതീക്ഷയില്‍ മാറ്റം ഒന്നും ഉണ്ടായില്ല കാഞ്ഞങ്ങാട് സ്വാഹ .. ഉദുമ കഴിഞ്ഞു കാസര്‍ഗോഡ് എത്താറായി ഞാന്‍ ബാഗ് ഒക്കെ റെഡി ആക്കി നിന്ന് .. വണ്ടിക്കു വല്യ കുലുക്കം ഒന്നും ഇല്ല . സ്പീഡ് ഒട്ടു കുറഞ്ഞുമില്ലതാനും .
കര്‍ത്താവെ പണി പാളി ആ പണ്ടാരത്തിന് കാസര്‍ഗോഡും സ്റ്റോപ്പ് ഇല്ല ഇനി അടുത്തത് മംഗലാപുരം. ഹോ എന്റെ ഒരു വിധി .
ട്രെയിന്‍ ഉള്ളാളം പാലം കയരാരയപ്പോള്‍ സ്ലോ ആയി ഞാനടക്കം കുറെ പേര് ആസമയത് ചാടി ഇറങ്ങി ..
പുഴയുടെ സൈഡില്‍ കൂടെ നടന്നു മെയിന്‍ റോഡില്‍ എത്തി , ആദ്യം വന്ന ബസ്സിനു കൈ കാണിച്ചു കണ്ട ഭാവം കാണിച്ചില്ല ..
അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു അടുത്ത ബസ്സിനു കൈകാണിച്ചു ബോര്‍ഡ് വായിച്ചു *ഉപ്പള* . ഉപ്പളയെങ്ങില്‍ ഉപ്പള ടിക്കറ്റ് എടുത്തു 4.50 ഉപ്പള . ചെറിയ ഒരു സംശയം ഇല്ലാതിരുന്നില്ല ഇനി അവനു തെറ്റിയതാണോ ? ഉപ്പലയ്ക്ക് എന്റെ കണക്ക് പ്രകാരം കുറച്ചു ദൂരം ഉണ്ട് ഈ നാലു അമ്പതിന് അവിടെ കൊണ്ട് വിടുമോ ?
എന്തേലും ആകട്ടെ എന്നും കരുതി ഇരുന്നു .. ബസ്സ് മെയിന്‍ റോഡ് വിട്ടു ഒരു ഇടവഴിയിലേക്കു തിരിഞ്ഞു . കുറെ ദൂരം ഓടി വയലിന്റെ നടുവില്‍ കൂടെ ഒക്കെ അവസാനം ഒരു അമ്പലത്തിന്‍റെ അടുത്ത് ചെന്ന് ബസ്സ് നിന്ന്. എല്ലാരും ഇറങ്ങി . എന്നോട് ഇറങ്ങുന്നില്ലേ എന്ന് ചോതിച്ചപ്പോ ഞാന്‍ പറഞ്ഞു എനിക്ക് ഉപ്പള ആണ് പോകേണ്ടത് എന്ന് . ഇതാണ് ഉപ്പള എന്ന് കിളി പറഞ്ഞു .
ഞാന്‍ പറഞ്ഞു ഈ എനിക്ക് കാസര്‍ഗോഡ് പോകണം എന്ന് , അവന്മാര്‍ക്ക് ആണേല്‍ മലയാളം അറിയുകേം ഇല്ല എനിക്കാണേല്‍ കന്നഡ മനസിലകുവേം ഇല്ല .
അവസാനം അവര് പറഞ്ഞു തിരിച്ചു പോകുമ്പോള്‍ മെയിന്‍ റോഡില്‍ ഇറങ്ങിക്കൊലാന്‍ . ശേരി എന്ന് ഞാനും പറഞ്ഞു . ബസ്സ് അവിടെ ഇട്ടിട്ടു അവര് മൂന്നാളും അവരുടെ പാട്ടിനു പോയി , ഞാന്‍ അവിടെ തനിച്ചും , അവിടുത്തെ നാട്ടുകാര് വന്നു കന്നടയില്‍ എന്തൊക്കെയോ പറഞ്ഞു ചോതിച്ചു ഞാന്‍ ലേലു അല്ലു ലേലു അല്ലു മട്ടില്‍ അങ്ങനെ നിന്ന് .
അമ്പലത്തിന്‍റെ പുറത്തൊക്കെ ചുറ്റി നടന്നു ഞാന്‍ സമയം കളഞ്ഞു അങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ & കിളി വന്നു. ഞാന്‍ തിരിച്ചു ബസ്സില്‍ കയറി ഇരുന്നു. സംസാരിക്കണം എന്നുണ്ട് . എന്തോന്ന് സംസാരിക്കാന്‍ എനിക്ക് മലയാളവും അവര്‍ക്ക് കണ്ണടയും അല്ലാതെ വേറെ ഒന്നും അറിയില്ല.
ഞാന്‍ ചുമ്മാ പുറത്തേക്കു നോക്കി അങ്ങനെ ഇരുന്നു. സമയം ആയപ്പോള്‍ എങ്ങാണ്ട് നിന്നൊക്കെയോ കുറെ ആള്‍ക്കാരു വന്നു ബസ്സ് ഫുള്‍ ആയി. എന്റെ മടിയില്‍ ഒക്കെ സാധനങ്ങള്‍ വന്നു നിറഞ്ഞു.
ബസ്സ് തിരിച്ചു വിട്ടു ഞാന്‍ മെയിന്‍ റോഡില്‍ ഇറങ്ങി കാത്തിരുന്നു. അങ്ങനെ അവസാനം കേരള കെ.എസ്.ആര്‍.ടി.സി. മലയാളത്തില്‍ കാസര്‍ഗോഡ് എന്ന് കണ്ടപ്പോള്‍ കൈ നീട്ടി നല്ലവനായ ഡ്രൈവര്‍ നിര്‍ത്തി ഞാന്‍ കയറി ടിക്കറ്റ് എടുത്തു.
കാസര്‍ഗോഡ് ഇറങ്ങി. അടുത്ത കാഞ്ഞങ്ങാട് പോകുന്ന ബസ്സില്‍ കയറി ഇരുന്നു ടിക്കറ്റ് എടുത്തു. ബസ്സില്‍ ഇരുന്നു ഉറങ്ങി. വഴിയില്‍ ഇറങ്ങേണ്ട ഞാന്‍ മാവുങ്ങാല്‍ കാഞ്ഞങ്ങാട് പോയി ഇറങ്ങി.
തിരിച്ചു ബസ്സില്‍ കയറാന്‍ പേടി തോന്നിയത് കാരണം ഒരു ഓട്ടോ പിടിച്ചു വീട്ടില്‍ എത്തി
സമയം മൂന്നര നാല് മണി