ഓഗസ്റ്റ് മാസത്തില്‍ തിരക്കൊഴിഞ്ഞ ഒരു തിങ്കളാഴ്ച, ഉച്ച ഭക്ഷണം കഴിഞ്ഞു ഒരു ഏമ്പക്കത്തിനു ശേഷം സീറ്റില്‍ ഇരുന്നു പതിവുപോലെ പത്രം വായിച്ചിരിക്കവേ ഓഫീസിന്റെ വിസിറ്റേഴ്സ് റൂമില്‍ ഒരു കാല്‍പ്പെരുമാറ്റം.
ഒരു സുന്ദരി വന്നു സോഫയില്‍ ഇരുന്നു. നെറ്റിയിലെ വിയര്‍പ്പ് കണങ്ങള്‍ ടിഷ്യുവില്‍ തുടച്ചുകൊണ്ട് അവളുടെ കണ്ണുകള്‍ എന്റെ നേരെ നീങ്ങി. ചില്ലിനുള്ളിലൂടെ എന്റെ കണ്ണുകള്‍ അവളെ ആകെ നിരീക്ഷിച്ചു. അവള്‍ അവിടെ ഉണ്ടായിരുന്ന മാഗസിന്‍ എടുത്തു വായിച്ചു തുടങ്ങി. ഇടയ്ക്ക് എ സി യുടെ തണുപ്പില്‍ അവള്‍ ഒന്ന് നിശ്വസിച്ചു കൊണ്ട് എന്നെ നോക്കി. ഞാന്‍ തിരിച്ചും!
കണ്ണുകള്‍ കഥകള്‍ പറഞ്ഞു തുടങ്ങി. കഥകള്‍ അവസാനം പ്രേമാഭ്യര്‍ത്ഥനകളായി.
അങ്ങനെ ഞങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍കൊണ്ട് ഒരു പ്രണയം മൊട്ടിട്ടു, തളിര്‍ത്തു, വിരിഞ്ഞു.പൂക്കളിലെ തേന്‍ കുടിക്കാനായി മാരുതനുമെത്തി.
പത്തു മിനുട്ടിന് ശേഷം അവള്‍ പതിയ സീറ്റില്‍ നിന്നും എഴുന്നേറ്റു സാലറി സെറ്റില്‍മെന്റ് ഡിപ്പാട്ട്‌മെന്റിലേക്ക് നടന്നു. വൈകാതെ കൈ നിറയെ നോട്ടുകളും എണ്ണിക്കൊണ്ടവള്‍ നടന്നു.
ഒന്നു തിരിഞ്ഞുപോലും നോക്കാതെ.
Wednesday, 31 March 2010
Subscribe to:
Posts (Atom)