Thursday 23 August 2012

എന്‍റെ ഓണയാത്ര



യാത്രകള്‍ എന്നും എനിക്ക് ഒരു ഹരമായിരുന്നു .. 

രണ്ടായിരത്തി പത്തില്‍ ഒരോണക്കാലം .. വയനാട്ടില്‍ ആയിരുന്നു ഞാന്‍ ഓണത്തിന് വീട്ടിലേക്കു ചെല്ലണം എന്ന് വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ഉത്രാടനാളില്‍ വൈകുന്നേരം വയനാട്ടിലെ ഓണപ്പരിപാടികള്‍ തീര്‍ത്തു വൈകുന്നെരം ഏകദേശം നാലുമണിയോടുകൂടെ കല്പറ്റയില്‍ നിന്നും ഇറങ്ങി .

വയറ്റിലെ കാലാവസ്ഥ വെച്ച് നോക്കുമ്പോ ചെറിയ ചാറ്റല്‍ മഴ ഉണ്ടയിര്‍ന്നു.. 

കല്പറ്റയില്‍ നിന്നും കോഴിക്കോടേക്ക് അവിടുന്ന് ട്രെയിന്‍ അല്ലെങ്ങില്‍ ബസ്സില്‍ കാഞ്ഞങ്ങാടേക്ക് അവിടെ നിന്നും ആരെയെങ്കിലും പിടിച്ചു വീട്ടിലേക്കു, അഞ്ചു മണിക്ക് തിരിച്ചാല്‍ ഒന്‍പതു പത്ത് മണിക്ക് വീട്ടില്‍ എത്താം  അതായിരുന്നു യാത്ര പ്ലാന്‍ .. 
അങ്ങനെ കല്പറ്റ സിവില്‍ സ്റേഷന്‍ സ്റ്റാന്‍ഡില്‍ പോയി ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറി . പഴയ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മുന്‍പില്‍ തന്നെ ഡ്രൈവര്‍ ഇരിക്കുന്നതിന്റെ അടുത്ത് തന്നെ സീറ്റ്‌ കിട്ടി .

അങ്ങനെ പ്രകൃതിരമണീയമായ വയനാടന്‍ തേയില തോട്ടങ്ങളെ കീറിമുറിച്ചുണ്ടാക്കിയ റോഡിലൂടെ ബസ്സ്‌ മെല്ലെ നീങ്ങി .. 

ബസ്സ്‌ ചുരം എത്തിയപ്പോള്‍ നല്ല മൂടല്‍ മഞ്ഞും ചെറിയ ചാറ്റല്‍ മഴയും . 

ചുരം ഇറങ്ങി വളരെ പതുക്കെ ആണ് യാത്ര രണ്ടു മൂന്നു വളവുകള്‍ കഴിഞ്ഞപ്പോള്‍ ചെറിയ ബ്ലോക്ക്‌ . അങ്ങനെ അവിടെ കുടുങ്ങി.

സമയം നീണ്ടു തുടങ്ങി ബ്ലോക്കും വലുതായി പിന്നിലെ വാഹനങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു .. 

നല്ല മഴയും തണുപ്പും , വയനാട്ടില്‍ നിന്നും കുടിച്ച സംഭാരം ഒക്കെ ബ്ലാടെറില്‍ നിറഞ്ഞു ഇപ്പൊ പൊട്ടും എന്നാ സ്ഥിതി .. ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങി കുറച്ചു മാറി കാര്യം സാധിച്ചു (മൂത്രമൊഴിചതാണ്) .. നേരം ഇരുട്ടി തുടങ്ങിയിരുന്നു മഴകാരണം പെട്ടന്ന് തന്നെ ഇരുട്ടായി. ഒന്നും തന്നെ കാണാന്‍ പറ്റില്ല .  കാര്യം കഴിഞ്ഞപ്പോള്‍ ഇച്ചിരി ലാവിഷ് ആയാലോ എന്നൊരു ചിന്ത .

തിരിച്ചു ബസ്സില്‍ കയറി ബാഗില്‍ തപ്പി നോക്കി ലൈറ്റര്‍ മാത്രം കിട്ടി . സിഗരെട്ടു ഇല്ല ..
നിരാശയോടെ പുറത്തിറങ്ങി . വയനാട്ടില്‍ ഇമ്മാതിരി പണി ഒന്നും നടക്കില്ല എന്നാലും നാട്ടില്‍ നിന്നും തിരിച്ചു പോരാന്‍ നേരത് വാങ്ങിച്ചതിന്റെ ബാക്കി എങ്ങാനും ഉണ്ടോ എന്നറിയാന്‍ ഒരു ശ്രമം (വയനാട്ടില്‍ വെച്ച് ഇതല്ല ഇതിന്‍റെ അപ്പുറം ഞാന്‍ വലിച്ചിട്ടുണ്ട് അത് വേറെ കഥ പിന്നീട് പറയാം 

വീണ്ടും കാത്തിരിപ്പ്‌ കുറച്ചപ്പുറത്ത് മിന്നാമിനുങ്ങിനെ പോലെ തെളിയുന്നത് കണ്ടപ്പോള്‍ മെല്ലെ അങ്ങോട്ട്‌ ചെന്ന്, ഒരാള്‍ സിഗരറ്റ് കത്തിച്ചു വലിക്കുന്നു ഞാന്‍ അയാളേം നോക്കി തലയും ചൊറിഞ്ഞു നിന്ന് . സംഭവം അങ്ങേര്‍ക്കു കാര്യം മനസിലായി ഞാന്‍ ചോതിക്കേണ്ടി വന്നില്ല , കീശയില്‍ നിന്നും ഗോള്‍ഡ്‌ ഫ്ലേക് പാകറ്റ് എന്റെ നേരെ നീട്ടി . യാതൊരു മടിയും ജ്യാള്യതയും കൂടാതെ ഞാന്‍ വാങ്ങി അതില്‍ നിന്നും ഒന്ന് എടുത്തു പാക്കറ്റ് തിരിച്ചു കൊടുത്തു . കത്തിച്ചു വലിച്ചു . വല്ലാത്തൊരു സുഖം ആയിരുന്നു ആ വലിക്ക് .. 

അങ്ങനെ വിചാരിച്ചതിലും ലേറ്റ് ആയി ഏകദേശം എട്ടെമുക്കാല്‍ ഒന്പതോട് കൂടെ കോഴിക്കോടെത്തി . ഇനിയിപ്പോ ഡയറക്റ്റ് കാഞ്ഞങ്ങാട് ബസ്സ്‌ കിട്ടുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ട്രെയിന്‍ ആണ് ഇച്ചിരി ലേറ്റ് ആയാലും നല്ലത് എന്ന് തീരുമാനിച്ചു സ്റെഷനിലേക്ക് വിട്ടു 

അവിടെ എത്തിയപ്പോള്‍ പത്തരക്കുള്ള ട്രെയിന്‍ ലേറ്റ് പന്ത്രണ്ടു മണി ആകും എന്ന് .. 

എന്നാപ്പിന്നെ കുറക്കണ്ട മിടുങ്ങിക്കളയാം എന്ന് കരുതി തിരിച്ചു ബസ്‌സ്ടണ്ടിലേക്ക് തിരിച്ചു വന്നു. നേരെ അമൃതയിലേക്ക് കയറി . 

ഒരു തൊണ്ണൂറും പൊറോട്ടയും ഗ്രീന്‍ പീസ്‌ മസാലയും ഓര്‍ഡര്‍ ചെയ്തു, തൊണ്ണൂര്‍ കഴിഞ്ഞപ്പോ ഒന്നൂടെ ആവാം എന്ന് മനസ് പറഞ്ഞു, ഏതയാലും പറഞ്ഞിട്ട് അനുസരിചില്ലാന്നു വേണ്ടാന്നു കരുതി ഞാന്‍ ഒന്നൂടെ ഓര്‍ഡര്‍ ചെയ്തു . സംഭവം ക്ലീന്‍ നല്ല മൂട് . ബാഗും തൂക്കി പൈസേം കൊടുത്തു ഒറ്റ നടത്തം മാനാഞ്ചിറ വഴി ആണെന്ന് തോന്നുന്നു നടന്നു അവസാനം സ്റേഷനില്‍ എത്തി . ടിക്കറ്റ്‌ എടുത്തു നാലാമത്തെ പ്ലാറ്റ്‌ ഫോര്‍മില്‍ പോയി പ്രതിഷ്ട്ടിച്ചു . ആരെയെങ്കിലും വിളിച്ചു കത്തി വെക്കാം അല്ലെങ്ങില്‍ പാട്ട് കേള്‍ക്കാം എന്ന് നോക്കിയപ്പോള്‍ മുവീലില്‍ ബാലന്സും ഇല്ല ചാര്‍ജും ഇല്ല . അങ്ങന എല്ലാ പ്രതീക്ഷകളും അസ്തമിച്ചു ഇതികര്‍ത്താവ്യാമൂടനായി ഞാന്‍ അങ്ങനെ ഇരുന്നു. 

അങ്ങനെ ഇരുന്നു ഇരുന്നു മണി പന്ത്രണ്ടു കഴിഞ്ഞു ഒന്ന് കഴിഞ്ഞു വണ്ടി മാത്രം വന്നില്ല .  അവസാനം ആരോ പറഞ്ഞറിഞ്ഞു ഷോര്‍ണൂര്‍നടുത്ത് പാളത്തില്‍ മണ്ണിടിഞ്ഞു ബ്ലോക്ക്‌ ആയി വണ്ടി ലേറ്റ് ആകും എന്ന് .. 

ഓ ആവട്ടെ എന്നും കരുതി, ആത്മാവിന് പുക സമയാസമയം കൊടുത്തു കൊണ്ട് നേരം രാവിലെ അഞ്ചര ആക്കി .. 

അങ്ങനെ അഞ്ചര കഴിഞ്ഞപ്പോ ഒരു വണ്ടി വന്നു നിന്ന് ഒന്നും നോക്കിയില്ല വടക്കോട്ടുള്ള വണ്ടി ആണെന്ന് മാത്രം അറിയാം കയറി. അതിലാണേല്‍ ഒടുക്കത്തെ തിരക്കും ശ്വാസം വിടാന്‍ പറ്റുന്നില്ല .  

അവസാനം സ്ഥിരം സീറ്റ്‌ (സ്റെപ്പില്‍) എങ്ങനെയൊക്കെയോ പിടിച്ചിരുന്നു പുലര്‍ക്കാല സുന്ദര ഭൂമിയെ കണ്ടോണ്ട് അങ്ങനെ അതിവേഗം പാഞ്ഞു .. 

ട്രൈനിനാണേല്‍ നല്ല സ്പീഡും, വടകര നിര്‍ത്തിയില്ല തലശ്ശേരി നിര്‍ത്തിയില്ല കണ്ണൂര്‍ നിര്‍ത്തി , അങ്ങനെ പോയപ്പോള്‍ മനസ്സില്‍ ഒരു ആദി കാഞ്ഞങ്ങാട് നിര്തില്ലേ ? കാസര്‍ഗോഡ്‌ പോയി ഇറങ്ങേണ്ടി വരുമോ ദൈവമേ .. കണ്ണൂര്‍ വിട്ടു പയ്യന്നൂര്‍ നിര്‍ത്തിയില്ല അപ്പൊ തന്നെ ഉറപ്പിച്ചു കാഞ്ഞങ്ങാട്‌ ഇല്ല കാസര്‍ഗോഡ്‌ പോയി ഇറങ്ങിയാല്‍  മതി എന്ന് . 

പ്രതീക്ഷയില്‍ മാറ്റം ഒന്നും ഉണ്ടായില്ല കാഞ്ഞങ്ങാട് സ്വാഹ .. ഉദുമ കഴിഞ്ഞു കാസര്‍ഗോഡ്‌ എത്താറായി ഞാന്‍ ബാഗ്‌ ഒക്കെ റെഡി ആക്കി നിന്ന് .. വണ്ടിക്കു വല്യ കുലുക്കം ഒന്നും ഇല്ല . സ്പീഡ്‌ ഒട്ടു കുറഞ്ഞുമില്ലതാനും . 

കര്‍ത്താവെ പണി പാളി ആ പണ്ടാരത്തിന് കാസര്‍ഗോഡും സ്റ്റോപ്പ്‌ ഇല്ല ഇനി അടുത്തത് മംഗലാപുരം. ഹോ എന്റെ ഒരു വിധി . 

ട്രെയിന്‍ ഉള്ളാളം പാലം കയരാരയപ്പോള്‍ സ്ലോ ആയി ഞാനടക്കം കുറെ പേര് ആസമയത് ചാടി ഇറങ്ങി .. 

പുഴയുടെ സൈഡില്‍ കൂടെ നടന്നു മെയിന്‍ റോഡില്‍ എത്തി , ആദ്യം വന്ന ബസ്സിനു കൈ കാണിച്ചു കണ്ട ഭാവം കാണിച്ചില്ല .. 

അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു അടുത്ത ബസ്സിനു കൈകാണിച്ചു ബോര്‍ഡ്‌ വായിച്ചു *ഉപ്പള* . ഉപ്പളയെങ്ങില്‍ ഉപ്പള ടിക്കറ്റ്‌ എടുത്തു 4.50 ഉപ്പള . ചെറിയ ഒരു സംശയം ഇല്ലാതിരുന്നില്ല ഇനി അവനു തെറ്റിയതാണോ ? ഉപ്പലയ്ക്ക് എന്റെ കണക്ക് പ്രകാരം കുറച്ചു ദൂരം ഉണ്ട് ഈ നാലു അമ്പതിന് അവിടെ കൊണ്ട് വിടുമോ ?

എന്തേലും ആകട്ടെ എന്നും കരുതി ഇരുന്നു .. ബസ്സ്‌ മെയിന്‍ റോഡ്‌ വിട്ടു ഒരു ഇടവഴിയിലേക്കു തിരിഞ്ഞു . കുറെ ദൂരം ഓടി വയലിന്റെ നടുവില്‍ കൂടെ ഒക്കെ അവസാനം ഒരു അമ്പലത്തിന്‍റെ അടുത്ത് ചെന്ന് ബസ്സ്‌ നിന്ന്. എല്ലാരും ഇറങ്ങി . എന്നോട് ഇറങ്ങുന്നില്ലേ എന്ന് ചോതിച്ചപ്പോ ഞാന്‍ പറഞ്ഞു എനിക്ക് ഉപ്പള ആണ് പോകേണ്ടത് എന്ന് . ഇതാണ് ഉപ്പള എന്ന് കിളി പറഞ്ഞു . 

ഞാന്‍ പറഞ്ഞു ഈ എനിക്ക് കാസര്‍ഗോഡ്‌ പോകണം എന്ന് , അവന്മാര്‍ക്ക് ആണേല്‍ മലയാളം അറിയുകേം ഇല്ല എനിക്കാണേല്‍ കന്നഡ മനസിലകുവേം ഇല്ല . 

അവസാനം അവര് പറഞ്ഞു തിരിച്ചു പോകുമ്പോള്‍ മെയിന്‍ റോഡില്‍ ഇറങ്ങിക്കൊലാന്‍ . ശേരി എന്ന് ഞാനും പറഞ്ഞു . ബസ്സ് അവിടെ ഇട്ടിട്ടു അവര് മൂന്നാളും അവരുടെ പാട്ടിനു പോയി , ഞാന്‍ അവിടെ തനിച്ചും , അവിടുത്തെ നാട്ടുകാര് വന്നു കന്നടയില്‍ എന്തൊക്കെയോ പറഞ്ഞു ചോതിച്ചു ഞാന്‍ ലേലു അല്ലു ലേലു അല്ലു മട്ടില്‍ അങ്ങനെ നിന്ന് . 

അമ്പലത്തിന്‍റെ പുറത്തൊക്കെ ചുറ്റി നടന്നു ഞാന്‍ സമയം കളഞ്ഞു അങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ & കിളി വന്നു. ഞാന്‍ തിരിച്ചു ബസ്സില്‍ കയറി ഇരുന്നു. സംസാരിക്കണം എന്നുണ്ട് . എന്തോന്ന് സംസാരിക്കാന്‍ എനിക്ക് മലയാളവും അവര്‍ക്ക് കണ്ണടയും അല്ലാതെ വേറെ ഒന്നും അറിയില്ല. 

ഞാന്‍ ചുമ്മാ പുറത്തേക്കു നോക്കി അങ്ങനെ ഇരുന്നു. സമയം ആയപ്പോള്‍ എങ്ങാണ്ട് നിന്നൊക്കെയോ കുറെ ആള്‍ക്കാരു വന്നു ബസ്സ്‌ ഫുള്‍ ആയി. എന്റെ മടിയില്‍ ഒക്കെ സാധനങ്ങള്‍ വന്നു നിറഞ്ഞു.

ബസ്സ്‌ തിരിച്ചു വിട്ടു ഞാന്‍ മെയിന്‍ റോഡില്‍ ഇറങ്ങി കാത്തിരുന്നു. അങ്ങനെ അവസാനം കേരള കെ.എസ്.ആര്‍.ടി.സി. മലയാളത്തില്‍ കാസര്‍ഗോഡ്‌ എന്ന് കണ്ടപ്പോള്‍ കൈ നീട്ടി നല്ലവനായ ഡ്രൈവര്‍ നിര്‍ത്തി ഞാന്‍ കയറി ടിക്കറ്റ്‌ എടുത്തു. 

കാസര്‍ഗോഡ്‌ ഇറങ്ങി. അടുത്ത കാഞ്ഞങ്ങാട്‌ പോകുന്ന ബസ്സില്‍ കയറി ഇരുന്നു ടിക്കറ്റ്‌ എടുത്തു. ബസ്സില്‍ ഇരുന്നു ഉറങ്ങി. വഴിയില്‍ ഇറങ്ങേണ്ട ഞാന്‍  മാവുങ്ങാല്‍ കാഞ്ഞങ്ങാട്‌ പോയി ഇറങ്ങി. 

തിരിച്ചു ബസ്സില്‍ കയറാന്‍ പേടി തോന്നിയത് കാരണം ഒരു ഓട്ടോ പിടിച്ചു വീട്ടില്‍ എത്തി 

സമയം മൂന്നര നാല് മണി  

Friday 12 August 2011

Monday 5 April 2010

പത്രോസിന്‍റെ പ്രണയ ലേഖനം

പത്രോസ് വള്ളിക്കാടന്‍.

സഹൃദയന്‍ കലാകാരന്‍ , സാഹിത്യകാരന്‍.
നാട്ടുകാരുടെ എല്ലാമെല്ലാം , നാടന്‍ തരുണീമണികളുടെ സ്വപ്ന നായകന്‍

കൈയിലിരുപ്പ് നല്ലതാണെന്കിലും നല്ല പ്രായത്തില്‍ നാടുവിടേണ്ടി വന്നു ആ ഹത ഭാഗ്യന്!‍

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആകെ മുരടിച്ച അവനിലെ കല കൊലയായി...തേങ്ങാക്കൊല.

പിന്തിരിപ്പന്‍ ലബനീസ് മുതലാളിയുടേയും ‘കമസ്തക്ക‘ ഫിലിപ്പിനി പെണ്ണുങ്ങളുടേയും ഇടയില്‍ ഉള്ളിലെ സാഹിത്യം കൂ‍മ്പടഞ്ഞു, സമാധിയിലായി.

അപ്പോഴാണ് ചുട്ടുപൊള്ളുന്ന ആ മരുഭൂമിയിലേക്ക് ഒരു കുളിര്‍ മഴയായി അവള്‍ കടന്നു വരുന്നത്.

മൃദുല..
- പേരുപോലെ തന്നെ മൃദുലം , മാന്‍‌മിഴി, ചെത്തിപ്പഴം പോലെയുള്ള ചുണ്ടുകള്‍, അന്നനട, പാല്‍പുഞ്ചിരി : മൊത്തത്തില്‍ ആനച്ചന്തം. കോട്ടയം മാര്‍ക്കെറ്റിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചു വെച്ച പച്ച നാടന്‍ പെണ്ണ് .


വരുന്ന ഒക്ടോബറില്‍ ഇരുപത്തൊന്നു തികയുകയേയുള്ളു.
ബി എ ഇംഗ്ലീഷ് (സി വി നോക്കി കണ്ടു പിടിച്ചതാണ്)
കെട്ടിയിട്ടില്ല,ഇത് വരെ!

വന്നു കേറിയ പാടെ അവള് പണി തുടങ്ങി: ലബനീസ് മുതലാളിയുടെ സെക്രട്ടറിയാ‍യി.


വള്ളിക്കാടന്റെ ഉള്ളിലെ കരിഞ്ഞ പ്രണയം വീണ്ടും കിളിര്‍ത്തു, പൂത്തു.
വിരിഞ്ഞ പ്രണയങ്ങളെ അവന്‍ ഒരു മൈക്രോസോഫ്ട്‌ വേര്‍ഡ്‌ പേജിലേക്ക് പകര്‍ത്തിക്കൊണ്ടേയിരുന്നു , അവന്ടെ ഉള്ളിലെ കല സട കുട്റ്റഞ്ഞുണര്‍ന്നു.
അവളെക്കുറിച്ചുള്ള വര്‍ണനകള്‍ വരികളായി, കവിതകളായി , കാവ്യമായി.


ഓഫീസെന്ന് പറയുമ്പോള്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ട് പോകുന്ന കുട്ടിയുടെ ഭാവമായിരുന്നു പത്രോസിനു , ഇപ്പൊ വെള്ളിയാഴ്ച കൂടി വര്‍ക്കിംഗ്‌ ഡേ ആക്കണേ എന്നായി പ്രാര്‍ത്ഥന.


അവളെ കാണാതെ നിമിഷം പോലും പത്രോസിനു ജീവിക്കാന്‍ വയ്യാന്നായി, വെള്ളിയാഴ്ചകള്‍ അവന്‍റെ സ്വസ്ഥതകള്‍ നശിപ്പിച്ചു , എന്നും ത്രിഗുണന്‍ അടിച്ചിരുന്ന പത്രോസിനു ത്രിഗുണന്‍ അലര്‍ജിയുടെ പര്യായമായി .


എന്നും രാവിലെയുള്ള അവളുടെ ഗുഡ് മോര്‍ണിംഗ് കേള്‍ക്കാന്‍ അവന്റെ കാതുകള്‍ കൊതിച്ച് കാത്തിരുന്നു ( അതൊഴികെ മറ്റൊന്നും ഇതു വരെ അവന്‍ കേട്ടിരുന്നില്ല)

മ__ മുതലാളി ആണെങ്കില്‍ അവളെ അങ്ങേരുടെ കാബിനില്‍ നിന്നും പുറത്ത് വിടില്ല, കോഴി അടയിരിക്കുന്ന പോലെ ....

കണക്കുകളുടെ ഗുണനവും ഹരണവും കഴിഞ്ഞു തന്‍റെ കാവ്യാ ഭാവനയുടെ ലോകത്തില്‍ അവന്‍ അവള്‍ക്കായി ഒരു താജ് മഹല്‍ പണിതു.അവളുടെ ശരീര സൌന്ദര്യത്തെ വിസ്തരിച്ച് വിവരിച്ച ആ കവിത അവളുടെ അം‌ഗഭം‌ഗികളെ ഒരു ശില്പിയെന്ന പോലെ ആവാഹിച്ചെടുത്ത് തന്റെ കലാഹൃദയം കൊണ്ട് അവന്‍ വിവരിച്ചു കൊണ്ടിരിക്കെ , പെട്ടെന്ന് ഫോണ്‍ മണി ഉയര്‍ന്നു.

ഫോണ്‍ എടുത്തു ഹലോ പറയുന്നതിന് മുന്‍പേ അവനു ശബ്ദം കൊണ്ട് ആളെ തിരിച്ചറിഞ്ഞു , അതെ തന്‍റെ കാത്തിരിപ്പിനു സാഫല്യമായ അവള്‍ തന്നെ. മൃദുലമായ സ്വരത്തില്‍ മൃദുല: *ബോസ്സ് വാണ്ട് ടു മീറ്റ്‌ യു*

എടുത്ത പാതി എടുക്കാത്ത പാതി അവന്‍ ഓടി മുതലാളിയുടെ മുറിയിലേക്ക്. , അവനെ കണ്ടതും ബോസ്സിന്‍റെ മുഖം ചുവന്നു , വേര്‍ ഈസ്‌ ദാറ്റ്‌ റിപ്പോര്‍ട്ട്‌ ദിസ്‌ റിപോര്‍ട്ട് , ബാ‍ങ്ക് റിപ്പോര്‍ട്ട്, സെയില്‍ റിപ്പോര്‍ട്ട്?
നിന്ന നില്‍പ്പില്‍ അവന്‍ ആകെ വിയര്‍ത്തു. അവളാണെങ്കിലൊ ഞാന്‍ ഈ ലോകത്തിലേ അല്ല എന്ന മട്ടില്‍ ഒരു ഇരിപ്പ്.
അവസാനം ബോസ്സിന്‍റെ അന്ത്യ ശാസനം; മൂന്നു മണിക്ക് മുന്‍‌പേ റിപ്പോര്‍ട്ട്‌ എല്ലാം സെക്രട്ടറിയുടെ കയ്യില്‍ എത്തിയിരിക്കണം ,


തിരിച്ചു സീറ്റില്‍ എത്തിയ പത്രോസ് ഒരു കുപ്പി മസാഫി അകത്താക്കി പാതി വെച്ച കവിത മുഴുവനാക്കുന്നതില്‍ മുഴുകി.


കൃത്യം മൂന്ന് മണിക്ക് അവന്‍ സെക്രട്ടറിയുടെ കാബിനിലേക്ക്‌ നടന്നു , റിപ്പോര്‍‌ട്ടുകളെല്ലാം കൊടുത്തു. പിന്നെ ‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു

അവള്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം ഓരോന്നോരോന്നായി നോക്കി.
അവന്‍ അങ്ങനെ മനോരാജ്യത്തില്‍ മുഴുകി അവളെ നോക്കി നിന്നു.

പെട്ടെന്നാണ് , ബ്ലടി ഇടി , മടി , ഫൂള്‍ ക്ല, ക്ലി, ക്ലു ,

സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന പത്രോസിനു ഒന്നും മനസിലായില്ല. അവള്‍ ഒരു പേപ്പറും പൊക്കി പിടിച്ച് ബോസ്സി ന്റെ അടുത്തേക്ക് ഓടി. ചിന്തിച്ചു നില്‍‌ക്കാന്‍ സമയമില്ല എന്താണ് സംഭവിച്ചതെന്നു അറിയണമല്ലോ??
അവനും കൂടെ ചെന്നു ,

കടലാസിലെ മലയാളം വാക്കുകള്‍ ബോസ്സിന് ഇംഗ്ലീഷില്‍ ട്രാന്‍സിലേറ്റ് ചെയ്തു കൊടുക്കുവാണു അവള്‍.
തന്‍റെ ശരീര സൌന്ദര്യത്തെ ഇത്രയേറെ വര്‍ണിച്ചിരിക്കുന്നത് വള്ളി പുള്ളി വിടാതെ, അംഗവിക്ഷേപങ്ങളോടെ വിവരിച്ചു കൊടുത്തു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന പത്രോസിനു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കിട്ടി: ക്യാന്‍സലേഷന്‍ ഏന്‍ഡ് എ വണ്‍ വേ ടിക്കറ്റ്.

Wednesday 31 March 2010

സെറ്റില്‍മെന്റ്

ഓഗസ്റ്റ് മാസത്തില്‍ തിരക്കൊഴിഞ്ഞ ഒരു തിങ്കളാഴ്ച, ഉച്ച ഭക്ഷണം കഴിഞ്ഞു ഒരു ഏമ്പക്കത്തിനു ശേഷം സീറ്റില്‍ ഇരുന്നു പതിവുപോലെ പത്രം വായിച്ചിരിക്കവേ ഓഫീസിന്റെ വിസിറ്റേഴ്സ് റൂമില്‍ ഒരു കാല്‍പ്പെരുമാറ്റം.

ഒരു സുന്ദരി വന്നു സോഫയില്‍ ഇരുന്നു. നെറ്റിയിലെ വിയര്‍പ്പ് കണങ്ങള്‍ ടിഷ്യുവില്‍ തുടച്ചുകൊണ്ട് അവളുടെ കണ്ണുകള്‍ എന്റെ നേരെ നീങ്ങി. ചില്ലിനുള്ളിലൂടെ എന്റെ കണ്ണുകള്‍ അവളെ ആകെ നിരീക്ഷിച്ചു. അവള്‍ അവിടെ ഉണ്ടായിരുന്ന മാഗസിന്‍ എടുത്തു വായിച്ചു തുടങ്ങി. ഇടയ്ക്ക് എ സി യുടെ തണുപ്പില്‍ അവള്‍ ഒന്ന് നിശ്വസിച്ചു കൊണ്ട് എന്നെ നോക്കി. ഞാന്‍ തിരിച്ചും!
കണ്ണുകള്‍ കഥകള്‍ പറഞ്ഞു തുടങ്ങി. കഥകള്‍ അവസാനം പ്രേമാഭ്യര്‍ത്ഥനകളായി.

അങ്ങനെ ഞങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍കൊണ്ട് ഒരു പ്രണയം മൊട്ടിട്ടു, തളിര്‍ത്തു, വിരിഞ്ഞു.പൂക്കളിലെ തേന്‍ കുടിക്കാനായി മാരുതനുമെത്തി.

പത്തു മിനുട്ടിന് ശേഷം അവള്‍ പതിയ സീറ്റില്‍ നിന്നും എഴുന്നേറ്റു സാലറി സെറ്റില്‍മെന്റ് ഡിപ്പാട്ട്‌മെന്റിലേക്ക് നടന്നു. വൈകാതെ കൈ നിറയെ നോട്ടുകളും എണ്ണിക്കൊണ്ടവള്‍‌ നടന്നു.

ഒന്നു തിരിഞ്ഞുപോലും നോക്കാതെ.