Monday 5 April 2010

പത്രോസിന്‍റെ പ്രണയ ലേഖനം

പത്രോസ് വള്ളിക്കാടന്‍.

സഹൃദയന്‍ കലാകാരന്‍ , സാഹിത്യകാരന്‍.
നാട്ടുകാരുടെ എല്ലാമെല്ലാം , നാടന്‍ തരുണീമണികളുടെ സ്വപ്ന നായകന്‍

കൈയിലിരുപ്പ് നല്ലതാണെന്കിലും നല്ല പ്രായത്തില്‍ നാടുവിടേണ്ടി വന്നു ആ ഹത ഭാഗ്യന്!‍

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആകെ മുരടിച്ച അവനിലെ കല കൊലയായി...തേങ്ങാക്കൊല.

പിന്തിരിപ്പന്‍ ലബനീസ് മുതലാളിയുടേയും ‘കമസ്തക്ക‘ ഫിലിപ്പിനി പെണ്ണുങ്ങളുടേയും ഇടയില്‍ ഉള്ളിലെ സാഹിത്യം കൂ‍മ്പടഞ്ഞു, സമാധിയിലായി.

അപ്പോഴാണ് ചുട്ടുപൊള്ളുന്ന ആ മരുഭൂമിയിലേക്ക് ഒരു കുളിര്‍ മഴയായി അവള്‍ കടന്നു വരുന്നത്.

മൃദുല..
- പേരുപോലെ തന്നെ മൃദുലം , മാന്‍‌മിഴി, ചെത്തിപ്പഴം പോലെയുള്ള ചുണ്ടുകള്‍, അന്നനട, പാല്‍പുഞ്ചിരി : മൊത്തത്തില്‍ ആനച്ചന്തം. കോട്ടയം മാര്‍ക്കെറ്റിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചു വെച്ച പച്ച നാടന്‍ പെണ്ണ് .


വരുന്ന ഒക്ടോബറില്‍ ഇരുപത്തൊന്നു തികയുകയേയുള്ളു.
ബി എ ഇംഗ്ലീഷ് (സി വി നോക്കി കണ്ടു പിടിച്ചതാണ്)
കെട്ടിയിട്ടില്ല,ഇത് വരെ!

വന്നു കേറിയ പാടെ അവള് പണി തുടങ്ങി: ലബനീസ് മുതലാളിയുടെ സെക്രട്ടറിയാ‍യി.


വള്ളിക്കാടന്റെ ഉള്ളിലെ കരിഞ്ഞ പ്രണയം വീണ്ടും കിളിര്‍ത്തു, പൂത്തു.
വിരിഞ്ഞ പ്രണയങ്ങളെ അവന്‍ ഒരു മൈക്രോസോഫ്ട്‌ വേര്‍ഡ്‌ പേജിലേക്ക് പകര്‍ത്തിക്കൊണ്ടേയിരുന്നു , അവന്ടെ ഉള്ളിലെ കല സട കുട്റ്റഞ്ഞുണര്‍ന്നു.
അവളെക്കുറിച്ചുള്ള വര്‍ണനകള്‍ വരികളായി, കവിതകളായി , കാവ്യമായി.


ഓഫീസെന്ന് പറയുമ്പോള്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ട് പോകുന്ന കുട്ടിയുടെ ഭാവമായിരുന്നു പത്രോസിനു , ഇപ്പൊ വെള്ളിയാഴ്ച കൂടി വര്‍ക്കിംഗ്‌ ഡേ ആക്കണേ എന്നായി പ്രാര്‍ത്ഥന.


അവളെ കാണാതെ നിമിഷം പോലും പത്രോസിനു ജീവിക്കാന്‍ വയ്യാന്നായി, വെള്ളിയാഴ്ചകള്‍ അവന്‍റെ സ്വസ്ഥതകള്‍ നശിപ്പിച്ചു , എന്നും ത്രിഗുണന്‍ അടിച്ചിരുന്ന പത്രോസിനു ത്രിഗുണന്‍ അലര്‍ജിയുടെ പര്യായമായി .


എന്നും രാവിലെയുള്ള അവളുടെ ഗുഡ് മോര്‍ണിംഗ് കേള്‍ക്കാന്‍ അവന്റെ കാതുകള്‍ കൊതിച്ച് കാത്തിരുന്നു ( അതൊഴികെ മറ്റൊന്നും ഇതു വരെ അവന്‍ കേട്ടിരുന്നില്ല)

മ__ മുതലാളി ആണെങ്കില്‍ അവളെ അങ്ങേരുടെ കാബിനില്‍ നിന്നും പുറത്ത് വിടില്ല, കോഴി അടയിരിക്കുന്ന പോലെ ....

കണക്കുകളുടെ ഗുണനവും ഹരണവും കഴിഞ്ഞു തന്‍റെ കാവ്യാ ഭാവനയുടെ ലോകത്തില്‍ അവന്‍ അവള്‍ക്കായി ഒരു താജ് മഹല്‍ പണിതു.അവളുടെ ശരീര സൌന്ദര്യത്തെ വിസ്തരിച്ച് വിവരിച്ച ആ കവിത അവളുടെ അം‌ഗഭം‌ഗികളെ ഒരു ശില്പിയെന്ന പോലെ ആവാഹിച്ചെടുത്ത് തന്റെ കലാഹൃദയം കൊണ്ട് അവന്‍ വിവരിച്ചു കൊണ്ടിരിക്കെ , പെട്ടെന്ന് ഫോണ്‍ മണി ഉയര്‍ന്നു.

ഫോണ്‍ എടുത്തു ഹലോ പറയുന്നതിന് മുന്‍പേ അവനു ശബ്ദം കൊണ്ട് ആളെ തിരിച്ചറിഞ്ഞു , അതെ തന്‍റെ കാത്തിരിപ്പിനു സാഫല്യമായ അവള്‍ തന്നെ. മൃദുലമായ സ്വരത്തില്‍ മൃദുല: *ബോസ്സ് വാണ്ട് ടു മീറ്റ്‌ യു*

എടുത്ത പാതി എടുക്കാത്ത പാതി അവന്‍ ഓടി മുതലാളിയുടെ മുറിയിലേക്ക്. , അവനെ കണ്ടതും ബോസ്സിന്‍റെ മുഖം ചുവന്നു , വേര്‍ ഈസ്‌ ദാറ്റ്‌ റിപ്പോര്‍ട്ട്‌ ദിസ്‌ റിപോര്‍ട്ട് , ബാ‍ങ്ക് റിപ്പോര്‍ട്ട്, സെയില്‍ റിപ്പോര്‍ട്ട്?
നിന്ന നില്‍പ്പില്‍ അവന്‍ ആകെ വിയര്‍ത്തു. അവളാണെങ്കിലൊ ഞാന്‍ ഈ ലോകത്തിലേ അല്ല എന്ന മട്ടില്‍ ഒരു ഇരിപ്പ്.
അവസാനം ബോസ്സിന്‍റെ അന്ത്യ ശാസനം; മൂന്നു മണിക്ക് മുന്‍‌പേ റിപ്പോര്‍ട്ട്‌ എല്ലാം സെക്രട്ടറിയുടെ കയ്യില്‍ എത്തിയിരിക്കണം ,


തിരിച്ചു സീറ്റില്‍ എത്തിയ പത്രോസ് ഒരു കുപ്പി മസാഫി അകത്താക്കി പാതി വെച്ച കവിത മുഴുവനാക്കുന്നതില്‍ മുഴുകി.


കൃത്യം മൂന്ന് മണിക്ക് അവന്‍ സെക്രട്ടറിയുടെ കാബിനിലേക്ക്‌ നടന്നു , റിപ്പോര്‍‌ട്ടുകളെല്ലാം കൊടുത്തു. പിന്നെ ‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു

അവള്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം ഓരോന്നോരോന്നായി നോക്കി.
അവന്‍ അങ്ങനെ മനോരാജ്യത്തില്‍ മുഴുകി അവളെ നോക്കി നിന്നു.

പെട്ടെന്നാണ് , ബ്ലടി ഇടി , മടി , ഫൂള്‍ ക്ല, ക്ലി, ക്ലു ,

സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന പത്രോസിനു ഒന്നും മനസിലായില്ല. അവള്‍ ഒരു പേപ്പറും പൊക്കി പിടിച്ച് ബോസ്സി ന്റെ അടുത്തേക്ക് ഓടി. ചിന്തിച്ചു നില്‍‌ക്കാന്‍ സമയമില്ല എന്താണ് സംഭവിച്ചതെന്നു അറിയണമല്ലോ??
അവനും കൂടെ ചെന്നു ,

കടലാസിലെ മലയാളം വാക്കുകള്‍ ബോസ്സിന് ഇംഗ്ലീഷില്‍ ട്രാന്‍സിലേറ്റ് ചെയ്തു കൊടുക്കുവാണു അവള്‍.
തന്‍റെ ശരീര സൌന്ദര്യത്തെ ഇത്രയേറെ വര്‍ണിച്ചിരിക്കുന്നത് വള്ളി പുള്ളി വിടാതെ, അംഗവിക്ഷേപങ്ങളോടെ വിവരിച്ചു കൊടുത്തു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന പത്രോസിനു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കിട്ടി: ക്യാന്‍സലേഷന്‍ ഏന്‍ഡ് എ വണ്‍ വേ ടിക്കറ്റ്.

48 comments:

  1. “കൈ വെക്കരുത് പ്ലീസ് , വേണേല്‍ തെറി വിളിച്ചോ:“

    ലഡ്ഡുവേ..

    ഇങ്ങനെ പോയാല്‍ കൈ വെച്ചു പോകും.. സൂക്ഷിച്ചോ :)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഈ പോക്ക് പോയാല്‍ മൊത്തത്തില്‍ ക്യാന്‍സല്‍ ആകും :)) എന്തായാലും നന്നായി .........

    ReplyDelete
  4. കടലാസിലെ വാക്കുകള്‍ ബോസ്സിന് ഇംഗ്ലീഷില്‍ ട്രാന്‍സിലേറ്റ് ചെയ്തു കൊടുക്കുവാണു അവള്‍ തന്‍റെ ശരീര സൌന്ദര്യത്തെ ഇത്രയേറെ വര്‍ണിച്ചിരിക്കുന്നത് വള്ളി പുള്ളി വിടാതെ വിവരിച്ചു കൊടുത്തു

    -അതിന് മാത്രം വള്ളിയും പുള്ളിയും അവള്‍‌ടെ “ബാഡി”യില്‍ എവിടാടേയ്? കോട്ടയം മാര്‍ക്കറ്റ് തന്നെ, അല്ലിയോ?

    ReplyDelete
  5. ലടുകുട്ട നന്നവുനുണ്ട് ...പക്ഷെ കുറച്ചു കൂടി സാഹിത്യം ആവാം ...പിന്നെ കഥയില്‍ എന്തെഗിലും സന്തേശം വേണം അല്ലേല്‍ നല്ല ക്ലൈമാക്സ്‌... അല്ലേല്‍ നല്ല തമാശ ...അല്ലാതെ വെറുതെ എഴുതരുത് ..തുടക്കം അല്ലെ നന്നാവും ...പിന്നെ നിന്റെ സെട്ടില്മെന്റ്റ് നന്നായിരുന്നു ...എല്ലാ ആശംസകളും എന്നില്‍ നിന്നും ഉണ്ടാവും....

    ReplyDelete
  6. ente ladooooo

    ithum kalakki
    ezhuth,,,, ezhuthi ezhuthi pandaaradang

    ReplyDelete
  7. ബ്ലടി ഇടി , മടി , ഫൂള്‍ ക്ല, ക്ലി, ക്ലു ,

    ReplyDelete
  8. Ladukkutta mechappettu varunnundu
    iniyum nannayi ezhuthu

    ReplyDelete
  9. പ്രിയ ലടൂ,
    സതിഷിന്റെ കമന്റിനോട് യോജിക്കുന്നു..
    സത്യം പറഞ്ഞാല്‍ എന്നെ നിരാശനാക്കി...
    നിനക്കിനിയും നന്നായി എഴുതാന്‍ കഴിയും...
    ആശംസകള്‍..

    ReplyDelete
  10. ആക്രാന്തം കാട്ടാതെ പതുക്കെ പതുക്കെ എഴുതടാ കുട്ടാ, വെറുതെയല്ല -----

    ReplyDelete
  11. ladooooooooo super.............

    ReplyDelete
  12. കിച്ചു ചേച്ചി പറഞ്ഞത് പോലെ ഇങ്ങനെ പോയാല്‍ കൈ വെച്ചു പോകും.:)

    ReplyDelete
  13. ലുട് ..നന്നയിട്ടുണ്ട്

    ReplyDelete
  14. hai
    laddukutta

    thanks for calling

    waiting for ur visit

    have a nice day

    nandettan

    ReplyDelete
  15. ലഡ്ഡുവേയ്.. ന്ന്ട് പുത്യേ വിസേല് വന്നൂലേ??? :)

    ReplyDelete
  16. :) ലഡൂ .... *ബോസ്സ് വാണ്ട് ടു മീറ്റ്‌ യു*

    ReplyDelete
  17. ഇപ്പോൾ ആപ്പീസ്സിൽ മുതലാളിയും മലയാളിയും!!!
    ---
    ലടു / ലഡു.... ഏതാണ്‌ ശരി?

    ReplyDelete
  18. നല്ല ഒഴുക്കോടെ സുന്ദരമായി വായിച്ചു പോകാന്‍ കഴിയുന്നുണ്ട്. നല്ല ശൈലി.

    ReplyDelete
  19. ഒരു സങ്കരന്‍ സ്റ്റൈല്‍

    ReplyDelete
  20. അങ്ങനെ ഒരു അനുരാഗം കാരണം വൈറ്റിപിഴപ്പു ഗോവിന്ദാ ....? ഒരു പക്ഷെ ഇപ്പോള്‍ ലഡ്ഡു പൊട്ടികാണും

    ReplyDelete
  21. എന്റമ്മോ, ഞാന്‍ ചോദിച്ചത് തിരിച്ചെടുക്കുന്നു....എനിക്ക് ലഡ്ഡു വേണ്ടായേ....

    ReplyDelete
  22. "വിരിഞ്ഞ പ്രണയങ്ങളെ അവന്‍ ഒരു മൈക്രോസോഫ്ട്‌ വേര്‍ഡ്‌ പേജിലേക്ക് പകര്‍ത്തിക്കൊണ്ടേയിരുന്നു , അവന്ടെ ഉള്ളിലെ കല സട കുട്റ്റഞ്ഞുണര്‍ന്നു.
    അവളെക്കുറിച്ചുള്ള വര്‍ണനകള്‍ വരികളായി, കവിതകളായി , കാവ്യമായി."

    പിന്നെ ബ്ലോഗിലുമായി..

    നന്നായി , തുടരൂ
    ആശംസകള്‍

    ReplyDelete
  23. :) ബസ്സില്‍ പരസ്യം കണ്ടു വന്നതാ, വായിച്ചു, നന്നായി.

    ReplyDelete
  24. എഴുതി തുലയൂ.... അല്ല തെളിയൂ... :)

    ReplyDelete
  25. തുടരുക... :)

    ReplyDelete
  26. അങ്ങനെയാണ് കുട്ടന്റെ പണി പോയതല്ല്യോ..

    ReplyDelete
  27. sudharam.... annal sthree verudham....ethethu katha ???? eee badukkos anthena azhuthunnathu??? kadalasel azhuthe matte azhuthe nookkooo... onnu koode nookkooo.... annettu mathe eee vadham......

    ReplyDelete
  28. ഞാന്‍ ആദ്യം ഇട്ട കമന്റ് എന്തോ മറിമായം കാരണമ അപ്രത്യക്ഷമായി
    ലടൂ നല്ല ശൈലിയാണ്..എങ്കിലും ഇനിയും മെച്ചപ്പെടുത്താമെന്നു തോന്നുന്നു..ഇനിയും എഴുതൂ...

    ReplyDelete
  29. കുട്ടാ...മനസില്ല് വെരൊരു ലെഡു കുടി പൊട്ടിയല്ലെ..............കൊള്ളാല്ലൊ...........

    ReplyDelete
  30. ഇതാണ് വെള്ളിയാഴ്‌ച ജോലി ഉണ്ടെന്നും പറഞ്ഞു പോകുന്നത് , അല്യോ..?

    ReplyDelete
  31. we have a great feeling .....................macha

    ReplyDelete
  32. instead of pathrose, use ur name.. iknow its yur story... keep writing, better luck nxt time

    ReplyDelete
  33. കുട്ടാ! ഇനിയും പോരട്ടേ....!

    ReplyDelete
  34. ഹഹഹ... ഇനി അടുത്തതെന്നാ?
    ഇതും കയ്യേല്‍ വച്ചാണൊ ധൃതിയിലുള്ള നാട്ടില്‍ പോക്ക്?

    -സുല്‍

    ReplyDelete
  35. Very gud,
    nalla humour sense undu.
    bhaavana kollaaam.
    aarudeyenkilum experience aano?
    any way, thudakamalley, next one super aakanam..
    Best wishes...

    ReplyDelete
  36. ലഡുവേ നീ കസറുന്നുണ്ടല്ലോടാ...

    ReplyDelete
  37. ladukuttan stories
    1.naayakan-office,oru pennu - love - broken heart
    2.naayakan-office,oru pennu - love - broken heart
    3. next???????? same ????????
    Thaniyavarthanam
    endado vere subject onnumille?
    This is not what, we excepting from you
    Take yourown time and write good story
    dont post like this agian. (no marks for this story)

    ReplyDelete
  38. എത്രയും പ്രിയപ്പെട്ട ലഡ്ഡു.

    കഴിഞ്ഞ കത്തിൽ എനിക്ക് അണ്ണൻ എഴുതിയതു പ്രകാരം ഞാൻ അണ്ണന്റെ ആദ്യത്തെ പോസ്റ്റ് വായിക്കുകയും അതേ തുടർന്ന് പ്രോത്സാഹനാർത്ഥം വീണ്ടും എഴുതാൻ ആഹ്വാനം ചെയ്തതും ശരിയാണു്.

    എന്നു കരുതി അണ്ണൻ പുതിയ ലേഖനങ്ങൾ എഴുതിയ ഉടൻ തന്നെ email വഴി എന്നെ ക്ഷണിക്കണം എന്നില്ല. അണ്ണൻ എഴുതുന്ന ഇതുപോലുള്ള ഐറ്റംസ് വായിക്കാനായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരു ആരാധകൻ ആണെന്നു ഞാൻ പറയാതെ തന്നെ അണ്ണനു് അറിയാമല്ലോ. അതുകൊണ്ടു തന്നെ google readerൽ ഞാൻ ഈ ബ്ലോഗ് ചേർത്തിട്ടുണ്ടു്.

    എന്നു അണ്ണന്റെ സ്വന്തം

    കൈപ്പള്ളി

    ReplyDelete
  39. good work
    do more work
    Best wishes

    ReplyDelete
  40. ചെക്കനാള് കൊള്ളാല്ലോ.....

    ReplyDelete
  41. ലട്ടുക്കുട്ടന്റെ പ്രേമലേഖനം ഇപ്പോഴാണല്ലോ കാണുന്നത്... തുടക്കം നന്നായി... ബൂലോകത്ത്‌ കൂകിത്തെളിയും... എല്ലാ വിധ ആശംസകളും...

    ReplyDelete
  42. ലഡ്ഡുവേ,
    നന്നവുന്നുണ്ടന്നല്ല. അധികം നല്ലതാണ്.
    ഇങ്ങനെ പോയാല്‍ കൈ അല്ല കാലും വെച്ച് പോകും.

    ReplyDelete
  43. ഈ പത്രോസ് ആണോ ലഡ്ഡു പത്രോസ്

    ReplyDelete
  44. അവന്ടെ ഉള്ളിലെ കല സട കുട്റ്റഞ്ഞുണര്‍ന്നു...
    അക്രമമായിപ്പോയി.:)

    ReplyDelete
  45. അപ്പ അങ്ങനാ ടി.വി.എസ്സിൽ എത്തിയത്!

    ഇപ്പഴല്ലേ സങ്ങതി പുടി കിട്ടീത്!

    ReplyDelete
  46. അസൂയതോന്നണൂ. എന്നെക്കൊണ്ട് ഇമ്മാതിരിയൊന്നും എഴുതാന്‍ പറ്റില്ല. അതൊണ്ട് എഴുതാന്‍ പറ്റണോര്‍ ഇനിയും എഴുത...ആശംസകള്‍ട്ടാ‍ാ..

    ReplyDelete
  47. :-)
    ആകെ മൂന്നു ബ്ലോഗ്ഗ് അതില്‍ ആദ്യത്തെ രണ്ടിലും ഒന്നും പോസ്റ്റു ചെയ്തിട്ടില്ല. രണ്ടിലും പോയി ക്ഷീണിച്ചാണ് താഴത്തെ ബ്ലോഗ്ഗിലെത്തിയത് . :-) ‍

    ReplyDelete